Saturday, September 19, 2009

നീ മാത്രം......

എന്‍റെ ഏകാന്തതയില്‍ ഇന്നും
ഞാന്‍ നിന്നെ തിരയുന്നു
ഇന്നും നിന്‍ മുഖം തിരയുന്നു
നിന്‍ നിഴല്‍ തേടിയ എനിക്ക്
അന്ധകാരം മാത്രം തുണയായി
നിന്‍ സ്വരം കേള്‍ക്കാന്‍ കൊതിചെനിക്ക്

നിന്‍ നിശ്ശബ്ദത കൂട്ടായി
നിന്‍ സാന്ത്വനം കൊതിചൊരെന് മാനസത്തിനു
നിന്‍ അപരിചിതത്വം തുണയായി
നിന്‍ കൂട്ട് കൊതിചൊരെന് ജീവിതത്തില്‍

നിന്‍ സ്വപ്‌നങ്ങള്‍ മാത്രം തുണയായി
നിന്നെ കുറിച്ചുള്ള ഓര്‍മ മാത്രമാ -
ണിന്നുമെന്‍ പ്രാണനുയിരേകുന്നതു
എന്തിനെന്നറിയില്ല വീണ്ടുമെന്‍
ഏകാന്തതയില്‍ ഞാന്‍ നിന്നെ തേടുന്നു
നീ ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും ........



2 comments:

  1. പിണക്കം മറന്നിടാന്‍...ഇണക്കതിലാകുവാന്‍ ....
    കൊതിക്കുംബിളും നിറചെപ്പൊഴും വലംവെച്ചു നിന്നെ ഞാന്‍...

    ReplyDelete
  2. ഇനി നമുക്ക് ചിരിക്കാം ...
    എന്തെന്നാല്‍,
    പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ് നാം
    പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
    ഒന്നെനിക്ക് തരിക
    ഹൃദയ രക്തത്താലെന്റെ , മനസ്സിലെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ .

    ReplyDelete