Saturday, September 19, 2009

നീ മാത്രം......

എന്‍റെ ഏകാന്തതയില്‍ ഇന്നും
ഞാന്‍ നിന്നെ തിരയുന്നു
ഇന്നും നിന്‍ മുഖം തിരയുന്നു
നിന്‍ നിഴല്‍ തേടിയ എനിക്ക്
അന്ധകാരം മാത്രം തുണയായി
നിന്‍ സ്വരം കേള്‍ക്കാന്‍ കൊതിചെനിക്ക്

നിന്‍ നിശ്ശബ്ദത കൂട്ടായി
നിന്‍ സാന്ത്വനം കൊതിചൊരെന് മാനസത്തിനു
നിന്‍ അപരിചിതത്വം തുണയായി
നിന്‍ കൂട്ട് കൊതിചൊരെന് ജീവിതത്തില്‍

നിന്‍ സ്വപ്‌നങ്ങള്‍ മാത്രം തുണയായി
നിന്നെ കുറിച്ചുള്ള ഓര്‍മ മാത്രമാ -
ണിന്നുമെന്‍ പ്രാണനുയിരേകുന്നതു
എന്തിനെന്നറിയില്ല വീണ്ടുമെന്‍
ഏകാന്തതയില്‍ ഞാന്‍ നിന്നെ തേടുന്നു
നീ ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും ........



Thursday, August 27, 2009

മഴ...........



മഴേ.......... നീ അനുരാഗിയാണ്

വിണ്ണിന്ടെ ബാഷ്പമാണ്

താപ ചിത്തത്തിന്‍ രോദനമാണ്

പ്രകൃതി തന്‍ താളമാണ്

മരുഭൂമി തന്‍ പ്രിയ സ്വപ്നമാണ്

മയൂരങ്ങള്‍ തന്‍ മോഹമാണ്

നിശ തന്‍ അഴകാണ്

എന്‍ ഓര്‍മ്മകള്‍ തന്‍ പ്രിയ തോഴിയാണ്

ഇന്നുമെന്‍ പ്രതീക്ഷയാണ്